തിരുവനന്തപുരം: ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഉടന്‍ പിടിച്ചെടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി കോളജ് അധികൃതര്‍ കൈവശം വച്ചിരിക്കുകയാണ്. ഇത് ഉടന്‍ പിടിച്ചെടുക്കണം വി.എസ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ സമരപന്തല്‍ സന്ദര്‍ശിച്ചാണ് വി.എസ് ഈ ആവശ്യം മുന്നോട്ടുവച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യം തികച്ചും ന്യായമാണെന്നും ഇത് അംഗീകരിക്കുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.