തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് വീണ്ടും വി.എസ് അച്യുതാനന്ദന്‍. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണ്. അക്കാദമിയുടെ ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. നേരത്തെ വി.എസ് അച്യുതാനന്ദന്‍ വിദ്യാര്‍ത്ഥികളുടെ സമര പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.