ലോ അക്കാദമി: അധിക ഭൂമി തിരിച്ചുപിടിക്കണമെന്ന് വീണ്ടും വി.എസ് അച്യുതാന്ദന്‍

269

തിരുവനന്തപുരം: സമരം ഒത്തുതീര്‍പ്പായെങ്കിലും ലോ അക്കാദമിയെയും സര്‍ക്കാറിനെ വിടാതെ വി.എസ് അച്യുതാന്ദന്‍. അക്കാദമിയുടെ കൈവശം അധിക ഭൂമിയുണ്ടെങ്കില്‍ എത്രയും വേഗം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് വി.എസ് റവന്യു മന്ത്രിക്ക് കത്ത് നല്‍കി. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റ് നിര്‍മ്മാണവും കച്ചവടവും പരിശോധിക്കണമെന്നാവശ്യപ്പെടുന്ന വി.എസ് ശക്തമായ നടപടിയാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്നരീതിയില്‍ വളര്‍ന്നുവന്ന ലോ അക്കാദമി സമരം ഒത്തു തീര്‍പ്പാക്കാനായതില്‍ മുന്നണിയും സര്‍ക്കാരും ആശ്വസിക്കുമ്പോഴാണ് എല്ലാം അവസാനിച്ചില്ലെന്ന സൂചന നല്‍കിയ വി.എസ് വീണ്ടും രംഗത്ത് വരുന്നത്. പ്രിന്‍സിപ്പാളിനെ മാറ്റല്‍ മാത്രമല്ല അല്ല യഥാര്‍ത്ഥ പ്രശനമെന്നും അക്കാദമി കൈവശംവെച്ച ഭൂമിയാണെന്നുമാണ് വി.എസ് ചൂണ്ടികാട്ടുന്നത്. ഇക്കാര്യം വ്യക്തമാക്കി വി.എസ് ഇന്ന് വീണ്ടും റവന്യുമന്ത്രിക്ക് കത്ത് നല്‍കി.

അക്കദാമിയുടെ കൈവശം ഉള്ള സര്‍ക്കാര്‍ ഭൂമി പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിച്ചെന്ന് അറിയുന്നു. അധിക ഭൂമിയുണ്ടെന്നാണ് കണ്ടെത്തലെങ്കില്‍ എത്രയും വേഗം ഭൂമി തിരിച്ചുപിടിക്കണം. ഇതാണ് വി.എസിന്റെ ആവശ്യം. സെക്രട്ടറിയേറ്റിന് സമീപം പുന്നന്‍ റോഡില്‍ ഫ്‌ളാറ്റ് സമുച്ചയം പണിത് കച്ചവടം നടത്തുന്നത് നിയമപരമായാണോ എന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുകയാണും വി.എസ് ചൂണ്ടിക്കാട്ടുന്നു.. സര്‍ക്കാര്‍ ഭൂമി കൈമാറിയത് ലോ അക്കാദമി ട്രസ്റ്റിനാണ് ട്രസ്റ്റിനന്റെ ഘടന മാറിയത് പരിശോധിക്കണമെന്നും ശക്തമായ നടപടി വേണമെന്നുമാണ് വി.എസ് കത്തിലൂടെ ആവശ്യപ്പെടുന്നത്. വി.എസ് ഭൂമി വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെ ബിജെപിയും കോണ്‍ഗ്രസ്സും സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കി രഗത്തുവരുമെന്ന് ഉറപ്പാണ്.

NO COMMENTS

LEAVE A REPLY