തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ഡിജിപി ലോകനാഥ് ബഹ്റയെ ഫോണില്‍ വിളിച്ചു ശകാരിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പോലീസിന്റെ നടപടി ലജ്ജാകരമാണെന്ന് വിഎസ് ഡിജിപിയോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പരാതി പറയാന്‍ വരുന്ന ബന്ധുക്കളെയാണോ അറസ്റ്റു ചെയുന്നതെന്ന് വിഎസ് ഡിജിപിയോട് ചോദിച്ചു. ഉപതെരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമിക്കുന്നതെന്നും വി.എസ് ഡിജിപിയോട് ചോദിച്ചു.