കല്യാണ്‍ സിംഗ് ഗവര്‍ണര്‍ സ്ഥാനവും ഉമാഭാരതി കേന്ദ്രമന്ത്രി പദവും രാജി വയ്ക്കണമെന്ന് വിഎസ്

267

തിരുവനന്തപുരം: ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും അടക്കമുള്ളവർക്കെതിരെ വിചാരണ തുടരാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്യാൺ സിംഗ് ഗവർണർ സ്ഥാനവും ഉമാഭാരതി കേന്ദ്രമന്ത്രി പദവും രാജി വയ്ക്കണമെന്ന് ഭരണപരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രാജിവേച്ചില്ലെങ്കില്‍ ഇവരെ പുറത്താക്കാൻ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണ് സുപ്രീം കോടതി വിധി. വി.എസ്. പറഞ്ഞു. ഗൂഢാലോചന കേസിൽ ബി.ജെ.പിയുടെ ഏറ്റവും ഉന്നതരായവര്‍ ഉൾപ്പെട്ടിട്ടുള്ളത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും തീവ്രഹിന്ദുത്വ നിലപാടുകളുടെ ഉദാഹരണമാണ്. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന കാലഘട്ടത്തിന്റെ ആവശ്യമാണ് സുപ്രീംകോടതി വിധി അടിവരയിടുന്നതെന്നും വി.എസ് പറഞ്ഞു

NO COMMENTS

LEAVE A REPLY