തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ അശ്ലീല പരാമാര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്‍. മന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കില്ല. സ്ത്രീകളുടെയും തൊഴിലാളികളെയും ന്യായമായ സമരത്തിന് പോരാടുന്നവരെ അധിഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയാണെന്നും വിഎസ് പറഞ്ഞു.