തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്‍ ഭരണ പരിഷ്കാര ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍. കോട്ടയത്തു നിന്നുള്ളത് പ്രാദേശിക വാര്‍ത്തയാണ്. അത് സത്യമാകാതിരിക്കട്ടെയെന്നാണ് വി.എസ് പ്രതികരിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് ഭരണം പിടിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് ചേക്കേറാനൊരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തല്‍. ഇതേക്കുറിച്ചാണ് വി.എസ് പ്രതികരിച്ചത്.