ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന് ശമ്പളമായി. വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവിക്ക് തുല്യമായ ശമ്പളം ലഭിക്കും. വി എസ് അച്യുതാനന്ദന് ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.
ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് 10 മാസം കഴിഞ്ഞിട്ടും വി എസ് അച്യുതാനന്ദനും അംഗങ്ങൾക്കും ശമ്പളം കിട്ടിയിട്ടുണ്ടായിരുന്നില്ല. പ്രതിപക്ഷ അംഗം റോജി എം ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ആനുകൂല്യങ്ങൾ എത്രയെന്ന സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2016 ഓഗസ്റ്റ് 18-നാണ് വി എസ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.