സര്‍ക്കാര്‍ ഓഫീസുകള്‍ മൈക്രോസോഫ്റ്റ് വിമുക്തമാക്കണമെന്ന് വി.എസ്

215

തിരുവനന്തപുരം: വാനാ ക്രൈ വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകൾ പൂർണ്ണമായും മൈക്രോസോഫ്ട് വിമുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റി, സ്വതന്ത്ര സോഫ്ട്‍വെയറിലേക്ക് മാറണമെന്ന നയപരമായ തീരുമാനം നിലവിലുണ്ടെങ്കിലും ചില ഓഫീസുകളിൽ ഇത് പിന്തുടരുന്നില്ല. സ്വതന്ത്ര സോഫ്ട് വെയർ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും വി.എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY