വിഴിഞ്ഞം കരാറിനെതിരെ വി.എസ് അച്യുതാനന്ദൻ

231

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ നിയമസഭയില്‍. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു ഇത്തരമൊരു സാഹചര്യത്തിൽ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. പദ്ധതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം. കഴിഞ്ഞസർക്കാരിന്‍റെ തുടർച്ചയെന്നോണം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും വിഎസ് സഭയില്‍ ആവശ്യപ്പെട്ടു. ഭരണത്തില്‍ എത്തിയാല്‍ വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതുമെന്നാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന് ഓര്‍മ്മിപ്പിച്ച വിഎസ്. കരാറില്‍ അഴിമതിയുണ്ട്, അദാനി കരാര്‍ ലംഘനം നടത്തുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. വിഎസിന്‍റെ വിമര്‍ശനങ്ങളോട് വ്യക്തമായ ഉത്തരം നല്‍കാതെ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കണമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മറുപടി നല്‍കി.

NO COMMENTS

LEAVE A REPLY