തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് എത്തിയില്ല.വിഎസിനെ ഔദ്യോഗികമായി ക്ഷണിക്കാതെ പ്രവേശനപാസ് മാത്രം
നല്‍കിയതിലുള്ള പ്രതിഷേധം കൊണ്ടാണ് അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ചടങ്ങിലേക്ക് എല്ലാ എംഎല്‍എമാര്‍ക്കും നല്കിയ പ്രവേശനപാസ് മാത്രമാണ് വിഎസിനും ലഭിച്ചത്. വിഎസിനെ കൂടാതെ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും ഒന്നാംവാര്‍ഷികാഘോഷം ബഹിഷ്കരിച്ചിരിക്കുകയാണ്.