രക്തസമ്മര്‍ദ്ദവും ശ്വാസമുട്ടലും; വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

224

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. കടുത്ത രക്തസമ്മര്‍ദവും ശ്വാസംമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ.ഭരത് ചന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. വി.എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. ഭരത് ചന്ദ്രന്‍ അറിയിച്ചു. രാത്രി തന്നെ റൂമിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മൂന്നു ദിവസമായി ക്ഷീണിതനായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

NO COMMENTS

LEAVE A REPLY