തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെപ്പറ്റി സി.എ.ജി ഗുരുതര പരാമര്‍ശങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തെ എല്ലാ നിര്‍മാണ ജോലികളും നിര്‍ത്തിവയ്ക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍. കരാറിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.