തിരുവനന്തപുരം: യുറോപ്പില്‍ ചുറ്റിത്തിരിയുമ്പോള്‍ നല്ല സൊയമ്പന്‍ ബീഫ് തിന്നിട്ട് ഇവിടെ വന്ന് പ്രധാനമന്ത്രി ഗോസംരക്ഷണമെന്ന് വിളിച്ചു കൂവുകയാണെന്നു പരിഹസിച്ചു മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ.കശാപ്പ് നിരോധനം ചര്‍ച്ചചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍. ഗോമാതാവിനും കാളപിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നത് ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തമാണ്.കാളകളെ വന്ധ്യംകരിച്ചാല്‍ ഗോമാതാവിന് അത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ബിജെപി അതിനെ എതിര്‍ക്കുന്നതെന്നും വി എസ് പരിഹസിച്ചു.കോഫിഹൗസ് മാതൃകയില്‍ കശാപ്പ്ശാലകളുടെ നടത്തിപ്പ് സഹകരണ മാതൃകയില്‍ ആക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്നും അച്യുതാനന്ദൻ പറഞ്ഞു. പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്ത ബിജെപി വന്‍കിട കശാപ്പ് മുതലാളിമാരില്‍ നിന്നും ലാഭം പറ്റാനുള്ള ശ്രമം ആണെന്നും വി എസ് ആരോപിച്ചു. കശാപ്പ് നിരോധനത്തിനെതിരേ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു.