തിരുവനന്തപുരം: കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കുന്നത് സംബന്ധിച്ച കരടു നിയമത്തിന് ശുപാര്‍ശ ചെയ്യുന്ന ആദ്യ റിപ്പോര്‍ട്ട് ഭരണ പരിഷ്കാര കമ്മിഷന്‍ ഉടന്‍ നല്‍കുമെന്ന വി.എസ്. അച്യുതാനന്ദന്‍ . ഭരണ -സാമൂഹ്യരംഗങ്ങളില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായും തുടച്ചു നീക്കുന്നതിനും എല്ലാ രംഗങ്ങളിലും സുതാര്യത ഉറപ്പ്വരുത്തുന്നതിനും സഹായകമായ അധികാരങ്ങളോടു കൂടി വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കാനാണ് ശുപാര്‍ശചെയ്യുന്നത്. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നതിന് സി.ബി.ഐ മാതൃകയില്‍ സ്വതന്ത്രവും കാര്യക്ഷമമവുമായ ഏജന്‍സിയെ നിയമാധിഷ്ഠിതമായി രൂപീകരിക്കാനും ശുപാര്‍ശയുണ്ട്. വിദഗ്ധ സമിതി അംഗങ്ങളുടേയുംബന്ധപ്പെട്ട വകുപ്പു തലവന്‍മാരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി ഉള്‍പ്പെടുത്തിയുള്ള ശുപാര്‍ശകളുടെ അന്തിമ രൂപമാണ് കമ്മിഷന്റെ പ്രഥമ റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കുക.