തരിശുനിലങ്ങള്‍ മുഴുവന്‍ കൃഷി ചെയ്യിക്കുന്നതിനു പ്രത്യേക ഉത്തരവ് കൊണ്ടുവരും : വി.എസ്. സുനില്‍കുമാര്‍

200

തിരുവനന്തപുരം: സംസ്ഥാനത്തെ തരിശുനിലങ്ങള്‍ മുഴുവന്‍ കൃഷി ചെയ്യിക്കുന്നതിനു പ്രത്യേക ഉത്തരവ് ഉടന്‍ കൊണ്ടുവരുമെന്നു കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. തിരുവനന്തപുരം സമേതിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥരുടെയും ജില്ലാ കൃഷി മേധാവികളുടെയും ദ്വിദിന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നെല്‍കൃഷി വിസ്തൃതി അഞ്ചു വര്‍ഷം കൊണ്ട് മൂന്നുലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. പരന്പരാഗത നെല്‍വിത്തുകള്‍, ധാന്യവിളകള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ തിരികെക്കൊണ്ടുവന്നു ജൈവവൈവിധ്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. ഇതിനു വിത്ത് ബാങ്ക് ആശയം യാഥാര്‍ഥ്യമാക്കും- അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY