തൃശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്‍റെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി. മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് തൃശൂരിലെ ക്യാമ്ബ് ഓഫീസ് കെട്ടിടത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നത്. നടത്തറ വലക്കാവിലെ പാറമടകളുടെയും ക്രഷര്‍ യൂനിറ്റുകളുടെയും പട്ടയവും ലൈസന്‍സും റദ്ദാക്കണമെന്നാണ് സമനരക്കാരുടെ ആവശ്യം. സ്ത്രീകള്‍ അടക്കമുള്ളവരാണ് കെട്ടിടത്തിനു മുകളില്‍ കയറി നില്‍ക്കുന്നത്. ഇവര്‍ ഇന്നലെ മുതല്‍ ഈ ആവശ്യം ഉന്നയിച്ച് മന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയായിരുന്നു.