കൊച്ചി : സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കില്ലെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ക്യാമ്പിൽ കഴിയുന്നവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ധനസഹായം സംബന്ധിച്ച ആശങ്ക വേണ്ടെന്നും നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസമാണ് പ്രളയ ബാധിതര്‍ക്ക് പണം നല്‍കുന്നത് വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ തുറക്കേണ്ടി വന്നാല്‍ ക്യാമ്പിലുള്ളവര്‍ക്ക് മറ്റ് താമസ സ്ഥലങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.