മാവേലിക്കര : കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനു നേരെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാവേലിക്കര തഴക്കരയില്‍ തേനീച്ച പാര്‍ക്ക് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെ സദസില്‍ നിന്നും പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വേദിക്കരികിലേക്ക് എത്തുകയായിരുന്നു. ഉടന്‍ തന്നെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.