കാസറഗോഡ് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഒഴിവുള്ള ജെ എച്ച് ഐ, ജെ പി എച്ച് എന്‍, നേഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ 2020 ജൂണ്‍ 30 വരെ താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മെയ് 29 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് എന്‍ എച്ച് എം ഓഫീസില്‍ നടക്കും.
ജെ എച്ച് ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡി എച്ച് ഐ സി യോഗ്യതയുള്ളവരായിരിക്കണം. ഇവരുടെ അഭാവത്തില്‍ സാനിറ്ററി കോഴ്‌സ് കഴിഞ്ഞവരെയും പരിഗണിക്കും. എ എന്‍ എം യോഗ്യതയുള്ളവര്‍ക്ക് ജെ പി എച്ച് എന്‍ തസ്തികയിലേക്കും നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്ക് നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672209466.