പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവ് ; അപേക്ഷ ക്ഷണിച്ചു

20

കേരള സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തിക ഉൾപ്പെടെ വിവിധ ഒഴിവുകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് അപേക്ഷ ക്ഷണിച്ചു.

സിഡ്കോ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടെക്സ്ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിഡ് (വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡിൽ (കിഫ്ബി സബ്സിഡിയറി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി.എൽ) ലിമിറ്റഡിലെ വിവിധ തസ്തികകൾ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസി ൽ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും: kpesrb.kerala.gov.in.

NO COMMENTS

LEAVE A REPLY