മോഡൽ ഫിനിഷിങ് സ്‌കൂളിൽ അവധിക്കാല ക്ലാസുകൾ

164

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ അവധിക്കാല ക്ലാസുകൾ നടത്തും. അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് C/C++, Java, Python കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകൾ പരിചയപ്പെടുത്തും. Electronics – Internet of Things/ Robotics- Arduino അടിസ്ഥാനപ്പെടുത്തി പ്രോജക്ടുകൾ ചെയ്തു പഠിക്കുവാനുള്ള അവസരം ഉണ്ടാകും.

പ്ലസ്ടു കഴിഞ്ഞവർക്കും കോളേജ് വിദ്യാർത്ഥികൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫോറിൻ ലാംഗ്വേജ്, കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.modelfinishingschool.org ഇ-മെയിൽ: mfsfaq@gmail.com. വിലാസം: മോഡൽ ഫിനിഷിങ് സ്‌കൂൾ, കേരള സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി, തിരുവനന്തപുരം. ഫോൺ: 0471-2307733, 9037373077, 9207133385.

NO COMMENTS