തിരുവനന്തപുരം : നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ സെല്ലിൽ സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കോഴ്സുകളായ റൊബോട്ടിക്സ് വർക്ഷോപ്പ്, ഇന്റൽ ലേൺ പ്രോഗ്രാം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഹാൻഡ് എംബ്രോയിഡറി, ഇലക്ട്രോണിക്സ് ഹോബി സർക്ക്യൂട്ട്സ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ, ആരി വർക്ക്, ഫാബ്രിക് പെയിന്റിങ്ങ് എന്നിവ ഉടൻ ആരംഭിക്കുന്നു.
ഡി.സി.എ, ടാലി, ബ്യൂട്ടീഷ്യൻ, ഫാഷൻ ഡിസൈനിങ്ങ് എന്നീ ഒഴിവുള്ള സീറ്റുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. വിശദവിവര ങ്ങൾക്ക് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ സെല്ലുമായോ 7559955644 എന്ന നമ്പറിലോ ബന്ധപ്പെടുക.