18 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സജ്ജീകരണങ്ങൾ ഒരുക്കി – കളക്ടർ ഡോ. നവ്‌ജോത് ഖോസ .

15

തിരുവനന്തപുരം :ജില്ലയിൽ മേയ് 04 ന് 18 സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്‌സിനേഷൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കോവാക്‌സിനും മറ്റിടങ്ങളിൽ കോവീഷീൽഡും നൽകും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

എല്ലാ സ്ഥാപനങ്ങളിലും 20 ശതമാനം വാക്‌സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും ബാക്കി സെക്കൻഡ് ഡോസ് വാക്‌സിനേഷൻ എടുക്കാനുള്ളവർക്കു സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും നൽകും.

വാക്‌സിനേഷൻ കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു കളക്ടർ നിർദ്ദേശിച്ചു. മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്‌ക് ധരിക്കണം അടുത്തുള്ള ആളുമായി രണ്ടു മീറ്റർ അകലം പാലിക്കണം. പൊതു ഇടങ്ങളിൽ സ്പർശിച്ചാൽ കൈകൾ സാനിറ്റൈസ് ചെയ്യണം. കൂട്ടം കൂടി നിൽക്കരുത്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അറിയിപ്പിലുണ്ട്.

NO COMMENTS