കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

179

വാഗമണ്‍: ഇടുക്കി മുക്കം കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച കേസിലെ പ്രതി വിജു ഭാസ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ വിജുവിനെ വാഗമണ്ണിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഗമണ്ണില്‍ പ്രവര്‍ത്തനം നിലച്ച ഒരു റിസോര്‍ട്ടിനും സെമിത്തേരിക്കും ഇടയിലുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. കഴിഞ്ഞ മാസം 15ന് ആണ് കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയത്. ക്യാമറ സ്ഥാപിച്ച ശേഷം പിന്തിരിഞ്ഞ് നടന്ന വിജുവിന്‍റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ക്യാമറ സ്ഥാപിച്ച ആളെ തിരിച്ചറിഞ്ഞത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കോടതിയില്‍ അറ്റന്‍ഡറായ വിജുവിനെ ജില്ലാ ജഡ്ജി ഷാജഹാന്‍ സസ്പെന്‍റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY