കൊച്ചി : വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 18 പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി. അതേസമയം, 17 പേരെ കോടതി വെറുതെ വിട്ടു. കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തീവ്രവാദ കേസാണ് വാഗമണ്‍ ആയുധ പരിശീലന ക്യാമ്പ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞടുത്ത സിമി പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനം, മലകയറ്റ പരിശീലനം, ബോംബ് നിര്‍മ്മാണം, റേസിങ് എന്നിവയിലുള്ള പരിശീലനം ഈ ക്യാമ്പില്‍ നടന്നുവെന്നും രാജ്യത്തെ വിവിധ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഈ രഹസ്യ ക്യാമ്പിലാണെന്നും തെളിഞ്ഞു. കേസില്‍ ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കും.