സംസ്ഥാന ആർകൈവ്സ് വകുപ്പ് ആർകൈവ്സ് ഡയറക്ട്രേറ്റിൽ സംഘടിപ്പിക്കുന്ന മ്യൂസിയം ദിനാഘോഷവും വൈക്കം സത്യാഗ്രഹ ചരിത്രരേഖകളുടെ പ്രദർശനവും 22ന് രാവിലെ 11ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിക്കും. മെയ് 24 വരെയാണ് പ്രദർശനം. വകുപ്പ് സെക്രട്ടറി മിനി ആന്റണി, ആർകൈവ്സ് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി. ബിജു, രാഷ്ട്രീയ, സാമൂഹ്യ, ചരിത്ര രംഗത്തുള്ളവർ പങ്കെടുക്കും.