വാളയാര്‍: വാളയാറില്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സോജന് അന്വേഷണ ചുമതല നല്‍കി. അന്വേഷണത്തില്‍ വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. കേസിലെ റിപ്പോര്‍ട്ടു മുഴുവന്‍ മലപ്പുറം എസ്പിക്ക് മൂന്നു ദിവസത്തിനുള്ളില്‍ കൈമാറണമെന്നും നിര്‍ദേശം നല്‍കി.
വാളയാര്‍ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു ഇതുവരെയുള്ള അന്വേഷണം.