പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാളയാര്‍ എസ്‌ഐ പി.സി.ചാക്കോയ്ക്ക് സസ്പെന്‍ഷന്‍.
മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം, വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ച ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടേതാണ് ഉത്തരവ്.