തിരുവനന്തപുരം : പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിന് ഒരു ഏകദിന പരിശോധന നടക്കുന്നതിന്റെ ഭാഗമായി എല്ലാ വള്ളം ഉടമസ്ഥരും വള്ളവും എന്‍ജിനും പരിശോധനക്ക് ഹാജരാക്കി നിര്‍ബന്ധമായും ലൈസന്‍സ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ലൈസന്‍സ് പുതുക്കാത്ത യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. കടലില്‍ പോകുന്ന എല്ലാ വള്ളങ്ങളുടേയും ലൈസന്‍സ് ജൂലൈ 25 ന് മുമ്പ് പരിശോധനക്കു വിധേയമാക്കേണ്ടതാണ്. നിലവിലില്ലാത്തതും നശിച്ചു പോയതുമായ വള്ളത്തിന്റെയോ എന്‍ജിന്റെയോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കി രജസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്നും അറിയിപ്പില്‍ പറയുന്നു.