വൻ ചാരായവേട്ട – ദമ്പതികൾ അറസ്റ്റിൽ

161

നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയതിന് സമീപത്തു നിന്നും 1 ലിറ്റർ ചാരായവും ബൈക്കുമായി നെല്ലിമൂട് സ്വദേശി സജീഷ് കുമാർ(30) നെ അറസ്റ്റ് ചെയ്തു.തുടർന്നു നടത്തിയ അന്വേഷണത്തിൽ ടി പ്രതിയും ഭാര്യയുമായി നെല്ലിമൂട് വെൺകുളത്തുള്ള സ്വന്തം വീട്ടിൽ വെച്ചാണ് വാറ്റുന്നത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ടി സ്ഥലത്തെത്തുകയും വീട് പരിശോധനയിൽ അടുക്കളയിൽ ടി പ്രതിയുടെ ഭാര്യ സോണിയ(26) ഗ്യാസ് അടുപ്പിൽ കുക്കറിൽ ചാരായം വാറ്റികൊണ്ടിരിക്കുന്നത് കാണപ്പെട്ടു.

ടി വീട്ടിലെ പരിശോധനയിൽ 10 ലിറ്റർ (ആകെ 11ലിറ്റർ) ചാരായവും, ബാരലിലും കുടങ്ങളിലുമായി 500ലിറ്റർ വാഷും കണ്ടെടുത്തു.

റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ,പ്രിവന്റീവ് ഓഫീസർ ഷാജു,ജയശേഖർ,സിവിൽ എക്സൈസ് ഓഫീസർമാരായവിശാഖ്,ശങ്കർ,പ്രശാന്ത്ലാൽ,രാജേഷ്.പി.രാജൻ,വിനോദ്, ലിന്റോ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ, ഇന്ദുലേഖ ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.

NO COMMENTS