തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ സംഘര്‍ഷം. എടിഎം കേസിലെ പ്രതിയായ റുമേനിയന്‍ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരും അഭിഭാഷകരും തമ്മിലാണ് സംഘര്‍മുണ്ടായത്.അഭിഭാഷകരെ കൈയേറ്റം ചെയ്ത തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘമാണ് ഇവിടെ ക്യാന്പ് ചെയ്യുന്നത്.
എടിഎം തട്ടിപ്പ് കേസിലെ പ്രതിയായ റുമേനിയന്‍ പൗരന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരായ ആരുടെയെങ്കിലും കരംതീര്‍ന്ന രസീത് ഇല്ലാത്തതാണ് വിനയായത്. ഇതോടെയാണ് റുമേനിയന്‍ പൗരനെ ജയിലില്‍വച്ച് പരിചയപ്പെട്ട അഭിജിത്ത് ഇയാളെ ജാമ്യത്തിലിറക്കാന്‍ എത്തിയത്. അഭിഭാഷകരും അഭിജിത്തും തമ്മില്‍ ജാമ്യവ്യവസ്ഥയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.