പത്തനംതിട്ട : കേരളത്തിനു ശുപാർശ ചെയ്തിരുന്നത് 8 കോച്ചുള്ള വന്ദേഭാരത് ആയിരുന്നെങ്കിലും ഉദ്ഘാടനം നേരത്തേ നടത്താൻ നിശ്ചയിച്ചതാണു 16 കോച്ചുകളുള്ള കടയിൽ ലഭിക്കാൻ ഇടയാക്കിയത്. യാത്രക്കാരുണ്ടെങ്കിൽ 18 കോച്ച് തുടരും. അല്ലെങ്കിൽ 8 കോച്ചു കളുള്ള 2 ട്രെയിനാക്കി മാറ്റുമെന്നാണ് അറിയുന്നത് . അങ്ങനെ സംഭവിച്ചാൽ രണ്ടാമത്തെ റേക്ക് കേരളത്തിനു തന്നെ നൽകുമോ യെന്നു വ്യക്തമല്ല. തിരുനെൽവേലി- ചെന്നൈ റൂട്ടാണ് അടുത്തതായി ദക്ഷിണ റെയിൽവേയിൽ വന്ദോരത് ഓടിക്കാൻ സാധ്യതയുള്ള റൂട്ട്
വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുമ്പോൾ മണിക്കൂറിൽ കുറഞ്ഞത് 110 കിലോമീറ്ററെങ്കിലും ശരാശരി വേഗം ലഭിക്കണമെ ന്നാണു റെയിൽവേ ബോർഡ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ ഷൊർണൂർ – മംഗലാപുരം സെക്ഷനിൽ മാത്രമാണ് 110 കിലോമീറ്റർ വേഗം സാധ്യമാകുന്നത് കേരളത്തിൽനിന്നു സാധ്യതയുള്ള 2 റൂട്ടുകളും കർണാടകയിലേക്കുള്ളതാണ് (എറണാകുളം മംഗളൂരു, എറണാ കുളം ബെംഗളൂരു) കർണാടകയിൽ തിരഞ്ഞെടുപ്പു പെരുമാറ്റം ചട്ടം നിലനിൽക്കുന്നതിനാൽ ഇവ ഉടനുണ്ടാകില്ലെന്നാണു സൂചന.