കരടി വളര്‍ത്തുനായയെ ആക്രമിച്ചു

180

വണ്ടിപ്പെരിയാര്‍: വീട്ടുമുറ്റത്തെത്തിയ കരടി വളര്‍ത്തുനായയെ ആക്രമിച്ചു. വള്ളക്കടവ് അന്പലപ്പടി മേലേപ്പറന്പ് കാഞ്ഞിരപ്പള്ളികണ്ടത്തില്‍ സന്തോഷിന്‍റെ വളര്‍ത്തുനായയെയാണ് തിങ്കളാഴ്ച്ച രാത്രി 11.30 ഓടെ കരടി അക്രമിച്ചത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് കരടിയേയും കുഞ്ഞിനെയും കണ്ടത്. വീടിന്‍റെ പരിസരത്തു നിലയുറപ്പിച്ചതോടെ വീട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വള്ളക്കടവ് റേഞ്ച് ഓഫീസര്‍ ജയചന്ദ്രന്‍, ഫോറസ്റ്റര്‍ ജയദാസ്, ബീറ്റ് ഓഫിസര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി ആകാശത്തേയ്ക്ക് വെടിയുതിര്‍ത്താണ് കരടിയേയും കുഞ്ഞിനെയും ഓടിച്ചത്.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ അതിര്‍ത്തി പ്രദേശമായ വള്ളക്കടവില്‍ മുന്പും കരടിയുടെ അക്രമണമുണ്ടായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY