വരാണസി: മതാനുഷ്ഠാന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വരാണസിയിലെ രാജ്ഘട്ട് പാലത്തിന് സമീപത്തായിരുന്നു അപകടം. ജയ് ഗുരുദേവന് പ്രണാമം അര്‍പ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.