ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എ.വി ജോര്‍ജ് പ്രതിയാകില്ല

212

കൊച്ചി : ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിയാക്കില്ല. എസ്പി ക്രിമിനല്‍ കുറ്റം നടത്തിയതായി തെളിവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എ വി ജോര്‍ജിനെ പ്രതിയാക്കാത്തത്. കേസില്‍ എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി. സിഐയും എസ്‌ഐയുമടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്. പ്രതികളുടെയും ചില സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.

NO COMMENTS