കൊച്ചി : വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജില്ലയില്‍ പ്രവേശിക്കരുതെന്നും 2 ലക്ഷം ബോണ്ട് കെട്ടിവെക്കണമെന്നും തുടങ്ങിയ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം അനുവദിച്ചത്.