കഴക്കൂട്ടം എഫ്‌ സി ഐ യില്‍ തൊഴിലാളികളുടെ കൊവിഡ് പരിശോധന നടത്താത്തതില്‍ പ്രതിഷേധിച്ചു വിവിധ ട്രേഡ് യൂണിയനുകള്‍

41

കഴക്കൂട്ടം: കയറ്റിറക്ക് തൊഴിലാളികളുടെയും ലോറി ഡ്രൈവര്‍മാരുടെയും മറ്റ് തൊഴിലാളികളുടെയും കൊവിഡ് പരിശോധന നടത്താത്തതില്‍ പ്രതിഷേധിച്ചു കയറ്റിറക്കു നടത്താനാകില്ലെന്ന് കഴക്കൂട്ടം എഫ്‌സിഐയില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധിച്ചു .

ഈ സാഹചര്യത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആര്‍ഡിഒ, ഡിഎസ്‌ഒ, സപ്ലൈകോ ആര്‍എം, എഫ്‌സി ഐ ഡിഎം, എഎം തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് രോഗപരിശോധന നാളെ നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 54 ഓളം ലോഡുകള്‍ ഇന്നലെ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

സപ്ലൈകോയ്ക്ക് വേണ്ടി കഴക്കൂട്ടം എഫ്‌സി.എയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ലോറികളില്‍ കയറ്റി കിന്‍ഫ്ര ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുക. അത് കാരണമാണ് തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതം പ്രകടിപ്പിച്ചത്.

NO COMMENTS