തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുളള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടപ്രവേശനം 23ന് കോളേജിൽ നടത്തും.
രാവിലെ 10ന് ഐറ്റിഐ പാസ്സായ മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് വിഭാഗക്കാർ (റാങ്ക് 150 വരെ), 11 മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ റാങ്ക് 250 വരെയുള്ള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് ഒന്ന് മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ ലാറ്റിൻ കാത്തലിക്, പിന്നാക്ക ഹിന്ദു, മുസ്ലിം എന്നീ വിഭാഗക്കാർക്കും (റാങ്ക് 350 വരെ), പട്ടികജാതിവിഭാഗം (റാങ്ക് 600 വരെ) ഉച്ചയ്ക്ക് 2.30 മുതൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബ്രാഞ്ച് (റാങ്ക് 600 വരെയുളള എല്ലാ വിഭാഗക്കാരും) പ്രവേശനം നടക്കും.
കൂടുതൽ വിവരങ്ങൾ www.polyadmision.org/let, www.cpt.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.