കിങ് കോബ്ര ആപ്പ് : വാവ സുരേഷ് എവിടെയുണ്ടെന്ന് ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാം

547

കോട്ടയം • പാമ്ബുപിടിത്തക്കാരന്‍ വാവ സുരേഷ് എവിടെയുണ്ടെന്ന് ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാം. ടെക്നോപാര്‍ക്കിലെ സ്പാര്‍ക് നോവ എന്ന സാങ്കേതിക വിദഗ്ധരാണ് കിങ് കോബ്ര എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. സൈബര്‍ സെല്ലുമായി ലിങ്ക് ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വാവ സുരേഷ് എവിടെയുണ്ടെന്നു കണ്ടെത്താനും എവിടെയെങ്കിലും പാമ്ബിനെ കണ്ടാല്‍ ചിത്രം സഹിതം മെസേജ് അലേര്‍ട്ട് അയയ്ക്കാനും സാധിക്കും. സമൂഹ മാധ്യമങ്ങളുമായും വിക്കി പീഡിയയുമായും ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY