സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് ‘ആയിഷ’ – ഇന്ന് വയലാർ രാമവർമ്മ യുടെ ജന്മദിനം .

592

സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് ‘ആയിഷ’ .അദ്ദേഹം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു.

1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ “നെല്ല്”, “അതിഥി” എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച ” ബലികുടീരങ്ങളേ.” എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.

അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ‘ആത്മാവിൽ ഒരു ചിത’ എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ. 1949-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്.

കവിതകൾ:പാദമുദ്രകൾ(1948),കൊന്തയും പൂണൂലും, എനിക്കു മരണമില്ല(1955),മുളങ്കാട് (1955),ഒരു യൂദാസ് ജനിക്കുന്നു(1955),എന്റെ മാറ്റൊലിക്കവിതകൾ(1957),സർഗസംഗീതം(1961),”രാവണപുത്രി”,”അശ്വമേധം”, “സത്യത്തിനെത്ര വയ്യസ്സായി”താടക,ഖണ്ഡ കാവ്യം:ആയിഷ തിരഞ്ഞെടുത്ത ഗാനങ്ങൾ:ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ , കഥകൾ: രക്തം കലർന്ന മണ്ണ് വെട്ടും തിരുത്തും,ഉപന്യാസങ്ങൾ പുരുഷാന്തരങ്ങളിലൂടെ “റോസാദലങ്ങളും കുപ്പിച്ചില്ലുകളും” മറ്റ് കൃതികൾ: വയലാർ കൃതികൾ,വയലാർ കവിതകൾ,1956-ൽ “കൂടപ്പിറപ്പു്” എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാർ 250ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ: 1961 – സർഗസംഗീതം (കവിതാ സമാഹാരം)
ദേശീയ ചലച്ചിത്രപുരസ്കാരം: 1973 – മികച്ച ഗാനരചയിതാവ് (“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു” – അച്ഛനും ബാപ്പയും) കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ: 1969 – മികച്ച ഗാനരചയിതാവ്,1972 – മികച്ച ഗാനരചയിതാവ്,1974 – മികച്ച ഗാനരചയിതാവ്,1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകൾ -സ്വാമി അയ്യപ്പൻ – മരണാനന്തരം).പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് “ഇന്ദ്രധനുസ്സിൻ തീരത്ത്” എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി 2018 ജനുവരി 15-ന് 85-ആം വയസ്സിൽ അന്തരിച്ചു.

NO COMMENTS