ന്യൂഡല്‍ഹി : കേരളത്തിലെ യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തു വന്നത് സ്ഥാനം മോഹിച്ചാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന്‍ ആരാണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായി പറഞ്ഞാല്‍ പി.ജെ കുര്യനെ ഹൈക്കമാന്റിനാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവരല്ലന്നും വയലാര്‍ രവി കൂട്ടിച്ചേർത്തു.