ഫയര്‍ ഫോഴ്‌സ് സേവനങ്ങളില്‍ പങ്കാളിയായി വീണാ ജോര്‍ജ് എംഎല്‍എ

124

പത്തനംതിട്ട : ജില്ലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ശീതളപാനീ യങ്ങള്‍ നല്‍കി വീണാ ജോര്‍ജ് എംഎല്‍എ. പത്തനംതിട്ട അഗ്‌നിരക്ഷാ വകുപ്പ്, ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട യൂണിറ്റ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ജീവനക്കാര്‍ക്കായി ശീതള പാനീയങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കാളിയാവുകയായിരുന്നു എംഎല്‍എ.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണം, മരുന്ന് വിതരണം എന്നിങ്ങനെ വിവിധ തരത്തില്‍ ഉള്ള സേവനങ്ങള്‍ക്കിടയിലും ദാഹജലം വിതരണം ചെയ്യുന്നത് മഹത്തായ സേവനം ആണെന്നും ഫയര്‍ ഫോഴ്‌സിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

മാര്‍ച്ച് 27 മുതല്‍ ആരംഭിച്ച ശീതളപാനീയ വിതരണത്തില്‍ പല ദിവസങ്ങളിലായി മിക്‌സഡ് ഫ്രഷ് ജ്യൂസ്, ഫ്രഷ് മാംഗോ ജ്യൂസ്, സംഭാരം, ഫ്രഷ് ബനാനാ ലസി, തണ്ണിമത്തന്‍ ജ്യൂസ് എന്നിവ നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍, നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയ ത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, കളക്‌ട്രേറ്റില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന റവന്യൂ ജീവനക്കാര്‍, കമ്മ്യൂണിറ്റി കിച്ചണിലെ തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധി കള്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്കാണ് ശീതള പാനീയം വിതരണം ചെയ്യുന്നത്.

NO COMMENTS