കോഴിക്കോട്: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍. എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങളുള്ളത് യുഡിഎഫിലാണ്. മാത്യു ടി തോമസുമായി ആശയവിനിമയം നടത്തിയിട്ടില്ല. കൃഷ്ണന്‍കുട്ടി, നാണു എന്നിവരുമായി ചര്‍ച്ച നടത്തി. ജെഡിയു സംസ്ഥാന സമിതിക്ക് ശേഷമാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നത്.