തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. എല്‍ഡിഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിച്ചത്. 40 വോട്ടാണ് ബാബു പ്രസാദിന് കിട്ടിയത്.