തൃശൂർ : ദേശീയപാത മണ്ണുത്തി സർവ്വീസ് റോഡിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വയനാട് കുപ്പടി സ്വദേശി മുള്ളൻ വയൽ വീട്ടിൽ എം ആർഅരുൺരാജ് (27), നിലമ്പൂർ അരുവാകോട് പോട്ടോർ ബാബു മകൻ കൃഷ്ണപ്രസാദ് (22) എന്നിവരാണ് മരിച്ചത്. മരിച്ചവർ ബൈക്ക് യാത്രികരാണ്. ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷവു മാണ് മരിച്ചത്. രണ്ടുപേരും ഇസാഫ് സ്ഥാപനത്തിലെ ജീവനക്കാരാണ്. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറിൽ എതിർദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
വെട്ടിക്കൽ ഹോളി ഫാമിലി കോൺവെന്റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു രാത്രിയിലാണ് അപകടം.