ചൊവ്വാഴ്ച വാഹനപണിമുടക്ക്

120

തിരുവനന്തപുരം :ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകിട്ടു ആറു വരെയാണ് പണിമുടക്ക്. പെട്രോൾ , ഡീസൽ വില ദിനംപ്രതി കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാശ്യപ്പെട്ട് സംയുക്ത സമരസമിതിയാണ് വാഹനപണിമുടക്ക് സംഘടിപ്പിക്കുന്നത്

പണിമുടക്കിന് മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് എല്ലാ തൊഴില് കേന്ദ്രങ്ങളിലും തൊഴിലാളികളും തൊഴില് ഉടമകളും പ്രതിഷേധ പ്രകടനങ്ങള് നടത്തും. ഇന്ധനവില വര്ധനവ് മുഴുവന് ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാകയാല് ഇരുചക്ര വാഹനങ്ങള് ഉള്പ്പെടെ സ്വകാര്യ വാഹനങ്ങള് നിരത്തിലിറക്കാതെയും യാത്ര മാറ്റിവച്ചും പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത സമര സമിതിക്കുവേണ്ടി പി നന്ദകുമാര് അഭ്യര്ഥിച്ചു.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കും. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്, ചരക്കു കടത്തു വാഹനങ്ങള്, സ്വകാര്യ ബസ്, കെഎസ്‌ആര്ടിസി ബസുകള് തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്, പത്രം, ആംബുലന്സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്, വിവാഹം തുടങ്ങിയവയെ പണിമുടക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS