മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കി

42

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ തുടങ്ങി അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ ഏഴു ലക്ഷം രൂപവരെ വിലയുള്ള യാത്രാ വാഹനങ്ങൾക്കാണ് നികുതി ഒഴിവാക്കിയത്.

സർക്കാർ മേഖലയിലെ മെഡിക്കൽ ബോർഡ് 40 ശതമാനം ഭിന്നശേഷി ശുപാർശ ചെയ്തവർക്കായിരിക്കും ആനുകൂല്യം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യമാണ് ഇവർക്ക് ലഭ്യമാക്കിയത്. അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയാകെ ചുമതലയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS