കൊല്ലം: രാജ്യത്ത് ഏറ്റവും കൂടുതല്‍ മതം മാറ്റം നടത്തുന്നത് മുസ്ളീങ്ങളെക്കാള്‍ കൂടുതല്‍ ക്രിസ്‌ത്യാനി കളാണെന്നും സത്യം തുറന്നുപറയു മ്പോള്‍ വര്‍ഗീയവാദി ആക്കുകയാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.
നാട്ടിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ട്. അതിന് മുസ്ളീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെളളാപ്പളളി പറഞ്ഞു. ഇസ്രയേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍പെട്ട സ്‌ത്രീയായിരുന്നു. പക്ഷെ സംസ്‌കാരം പളളിയില്‍ വച്ചാണ് നടന്നത്. ക്രിസ്‌ത്യന്‍ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും മതം മാറ്റം നടത്തുന്നത്. ഫാദര്‍ റോയി കണ്ണന്‍ചിറ ദീപികയുടെ തലപ്പത്തിരുന്ന് ഈഴവ സമുദായത്തിനെതിരെ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണ്. വൈദികപട്ടം ആരെക്കുറിച്ചും എന്തും പറയാനുളള ലൈസന്‍സ് അല്ലെന്നും വെളളാപ്പളളി സൂചിപ്പിച്ചു.
എന്നാല്‍ എല്ലാ ക്രിസ്‌ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധയുദ്ധവും നടക്കുന്നില്ലെന്ന് അദ്ദേഹം പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പ്രസ്‌താവനയെ തളളിക്കൊണ്ട് അഭിപ്രായപ്പെട്ടു.