ആലപ്പുഴ : മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൂടെ നിന്ന അധഃകൃത വിഭാഗത്തെ മറികടന്നുള്ള തീരുമാനമാണിതെന്നും, സാമൂഹിക നീതി ഉറപ്പു വരുത്താതെ സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.